Monday, July 14, 2025

ഇസ്ലാമിക്‌ ദഅവ ഫൗണ്ടേഷൻ ലഹരി വിരുദ്ധ പ്രചാരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു

ചാവക്കാട്: ഇസ്ലാമിക്‌ ദഅവ ഫൗണ്ടേഷൻ ലഹരി വിരുദ്ധ പ്രചാരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. ചാവക്കാട് മേഖലയിൽ നിന്നുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഹയാത്ത് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോക്ടർ ഷൗജാദ് മുഹമ്മദ്‌ മൊമെന്റോ നൽകി ആദരിച്ചു. ഐ.ഡി.എഫ് ചെയർമാൻ അബ്ദുറഹ്‌മൻ അധ്യക്ഷത വഹിച്ചു. പുതിയ കാലഘട്ടത്തിൽ കുട്ടികളും, രക്ഷിതാക്കളും തമ്മിലുണ്ടാകേണ്ട പരസ്പര ബന്ധത്തെ കുറിച്ച് ഡോ. എ.പി.ജെ അബ്ദുൽ കലാം അവാർഡ് ജേതാവ് ബഷീർ ഫൈസി ദേശമംഗലം ക്ലാസെടുത്തു. ആർ.എം ഹോമിയോപതി ഫൗണ്ടർ ഡോ. ശ്രീവൽസ് മേനോൻ ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി, ഹംസ കുട്ടി ഹാജി, കെ.വി അബ്ദുൽ കാദർ, അബൂ ഹാജി, അബ്ദുൽ ജബ്ബാർ, ഗഫൂർ ഹാജി, ടി.വി അഷറഫ്, ശിഹാബ് ബാഖവി, കെ.വി അബു, ഷംസു, ഷക്കീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments