Monday, July 14, 2025

യു.പിയിലേക്കുള്ള യാത്രയിൽ ഗുരുവായൂർ സ്വദേശിയായ ജവാനെ കാണാതായതായി പരാതി

ന്യൂഡൽഹി: യു.പിയിലേക്കുള്ള യാത്രയിൽ മലയാളി ജവാനെ കാണാതായതായി പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫർസീൻ ഗഫൂറിനെ കാണാതായത്. പൂനെയിലെ ആർമി മെഡിക്കൽ കോളേജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാൻ 9നാണ് ബാന്ദ്രയിൽ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. 10–ാം തീയതി വരെ കുടുംബവുമായി ഫർസീൻ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല. ഗുരുവായൂർ എം.എൽ.എയ്ക്ക് പരാതി നൽകിയതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകി. യു.പി പൊലീസിൽ പരാതി നൽകാൻ ബന്ധുക്കൾ ബറേലിയിലേക്ക് പുറപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments