ഗുരുവായൂർ: അഖിലലോക ഗുരുവായൂരപ്പ ഭക്തജന സംഘം ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭക്തജന സംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കേ നടയിലെ സൺറൈസ് ലോഡ്ജിൽ ഡോ.വാസുദേവൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.വി ശ്രീനിവാസൻ വിഷയാവതരണം നടത്തി. വി.കെ വിശ്വനാഥൻ, ഡോ. നന്ദകുമാർ, റിട്ടയേഡ് എസ്.പി സദാനന്ദൻ, രായിരംപറമ്പത്ത് ഉണ്ണികൃഷ്ണൻ, പി വത്സലൻ എന്നിവർ സംസാരിച്ചു. എല്ലാ മലയാളമാസവും രണ്ടാം വ്യാഴാഴ്ച ഗുരുവായൂരപ്പന് തിരുമുന്നിൽ നാമപ്രദക്ഷിണം നടത്താൻ സംഗമത്തിൽ തീരുമാനമായി. ഗുരുവായൂർ ക്ഷേത്രത്തെയും പരിസരപ്രദേശങ്ങളെയും ഹർത്താലുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാൻ എല്ലാ സംഘടനകളും തയ്യാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.