Saturday, July 12, 2025

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ; ഓൾ ഇന്ത്യ ലെവൽ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുൾ റസാക്കിനെ അനുമോദിച്ചു

പുന്നയൂർക്കുളം: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സിൽ ഓൾ ഇന്ത്യ ലെവൽ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. തൃശൂർ ഡി.സി.സി മുൻ പ്രസിഡന്റ് ഒ.  അബ്ദുറഹിമാൻകുട്ടി പൊന്നാടയും ഉപഹാരവും നൽകി. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.കെ ഫസലുൽഅലി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ്, അബൂബക്കർ കുന്നങ്കാട്ടയിൽ, മൂസ ആലത്തയിൽ, ടിപ്പു ആറ്റുപ്പുറം, ധർമ്മൻ, അജയ്കുമാർ വൈലേരി, ഹസ്സൻ വടക്കേകാട്, ഷംസു, അമീൻ, അലിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. അണ്ടത്തോട് ചെറായി മഞ്ഞളിങ്ങൽ വീട്ടിൽ അബ്ദുൽ റസാക്ക്-റസ്‌ന ദമ്പതികളുടെ മകളായ ഷെസ 500ൽ 498 മാർക്ക് നേടിയാണ് അഭിമാന നേട്ടം കൈവരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments