ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം തർപ്പണതിരുന്നാളിന് നാളെ തുടക്കം. തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.വി വിമൽ നിർവഹിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. ആർച്ച് പ്രീസ്റ്റ് റവ.ഡോ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. അസി വികാരി റവ.ഫാ ക്ലിന്റ് പാണേങ്ങാടൻ സന്നിഹിതനായിരുന്നു. പാലയൂർ ഇടവകയിലെ യു.എ.ഇ ഇടവക കൂട്ടായ്മ, ഖത്തർ ബ്രദർസ്, കുവൈറ്റ് ഫ്രണ്ട്സ്, സൗദി ടീംസ്, ഗ്രൂപ്പ് ഓഫ് ഒമാൻ, ഫ്രണ്ട്ഷിപ് ബഹറിൻ എന്നിവർ ചേർന്നാണ് ദീപലങ്കാരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തീകരിച്ചത്. ദീപലങ്കാരം കൺവീനർ കെ ജെ യേശുദാസ്, ജോയിൻ്റ് കൺവീനർ പിയൂസ് ചിറ്റിലപിള്ളി എന്നിവർ നേതൃത്വം നൽകി. സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം വർണ്ണമഴയും ഇടവകയിലെ കുട്ടികളുടെ കലാപരിപാടികളുടെ അരങ്ങേറ്റവും ഉണ്ടായി. തർപ്പണ തിരുനാളിന്റെ മുഖ്യ ആകർഷകവും, പരമ്പരാഗതവുമായ കുരുത്തോല മെടഞ്ഞുകൊണ്ടുള്ള അരങ്ങുകൾ പള്ളിനടയിൽ ഉയർന്നു. കൺവീനർ സൈജോ സൈമന്റെ നേതൃത്വത്തിലുള്ള യുവാക്കളും, മറ്റു ഇടവക അംഗങ്ങളും സഹകരണത്തോടെയാണ് കുരുത്തോല അരങ്ങുകൾ പള്ളിനടയിൽ ഒരുങ്ങിയത്. നാളെ കൃത്യം 2 മണിക്ക് വീടുകളിലേക്ക് അമ്പ് വള ശൂലം എഴുന്നള്ളിപ്പും വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷഉണ്ടാകും. ദിവ്യ ബലിക്ക് വികാരി ജനറാൾ മോൺ. ജെയ്സൺ കൂനമ്പ്ലക്കൽ കാർമികത്വം വഹിക്കും. നാളെ ശനിയാഴ്ച കൃത്യം രാത്രി 10 മണിക്ക് അമ്പ്, വള,ശൂലം എഴുന്നള്ളിപ്പ് സമാപനവും തുടർന്ന് വർണ്ണമഴയും, മെഗാ ബാൻഡ് മേളവും ഉണ്ടായിരിക്കും. ജനറൽ ജോയിൻ്റ് കൺവീനർ തോമസ് കിടങ്ങൻ, എം എൽ ഫ്രാൻസിസ്, തോമസ് വാകയിൽ, ജോൺസൻ എൻ കെ എന്നിവർ നേതൃത്വം നൽകും.