കൊടുങ്ങല്ലൂർ: നഗരത്തിൽ കച്ചവട സ്ഥാപനത്തിൽ തീപ്പിടുത്തം. ഫയർഫോഴ്സ് തീയണച്ചു. ചന്തപ്പുര ജംഗ്ഷനിൽ പൂർണിമ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ചിക്കിങ് എന്ന സ്ഥാപനത്തിൻ്റെ അടുക്കളയിലെ ചിമ്മിനിയിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായത്. അടുത്തുള്ള സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് എത്തി തീയണച്ചു. ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.എസ് നൗഷാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എസ് അജിത്ത്, ജി.ആർ ധനേഷ്, സനൽ റോയ്, നിഖിൽ രാജ്, വിഷ്ണുദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.