ഗുരുവായൂർ: സനാതന ധർമ്മത്തിൻ്റെ ഏറ്റവും അമൂല്യവും പവിത്രവുമായ സങ്കൽപമാണ് ഗുരു ശിഷ്യ ബന്ധമെന്ന് സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ പറഞ്ഞു. ഗുരുവായൂർ സായി മന്ദിരത്തിൽ ഗുരുപൂർണിമ ആഘോഷങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുൺ സി നമ്പ്യാർ അധ്യക്ഷത വഹിച്ചു. സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരി നാരായണൻ ഗുരുപൂർണിമ സന്ദേശം നൽകി. സജീവൻ നമ്പിയത്ത് ആമുഖ പ്രഭാഷണം നടത്തി. ബാബു അണ്ടത്തോട്, രജിത്ത് കരുമത്തിൽ, സന്തോഷ് ദേശമംഗലം എന്നിവർ സംസാരിച്ചു.
മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയതിന് വിദ്യാധരൻ മാസ്റ്ററെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ഗുരുപൂർണിമ ആഘോഷത്തിന് വാരാഹി പൂജ, ഷിർദ്ദി സായി ബാബക്ക് മഹാഭിഷേകം , ഭജന , പാദപൂജ എന്നിവയും അന്നദാനവും ഉണ്ടായി. വെങ്കിടേഷ് ശർമ്മ, സതീഷ് ഗുരുവായൂർ, സബിത രഞ്ജിത് എന്നിവർ നേതൃത്വം നൽകി. ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ചന്ദനതൈ സൗജന്യമായി വിതരണം ചെയ്തു.