Friday, September 20, 2024

മാപ്പിള ഖാലാസികളുടെ സാഹസിക കഥയിൽ ‘മിഷൻ കൊങ്കൺ’ എന്ന പേരിൽ സിനിമയാക്കാനൊരുങ്ങി വി.എ ശ്രീകുമാർ

മാപ്പിള ഖാലാസികളുടെ സാഹസിക കഥയിൽ ‘മിഷൻ കൊങ്കൺ’ എന്ന പേരിൽ സിനിമയാക്കാനൊരുങ്ങി വി.എ ശ്രീകുമാർ. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയിൽ കഥാപാത്രങ്ങളാകുന്നത്.
ഒടിയനു ശേഷം എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലാണ് യാഥാർത്ഥ്യമാകുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ താരനിര പിന്നീട് അനൗൺസ് ചെയ്യും. വാർത്താകുറിപ്പിലൂടെ വിഎ ശ്രീകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണനാണ് രചന.

സംവിധായകൻ വി എ ശ്രീകുമാർ

മനുഷ്യാൽഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളിൽ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകർഷണ നിയമങ്ങൾക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകർക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികൾ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

TD Ramalkrishnan

പ്രസ് റിലീസ്03.09.2020മാപ്പിള ഖലാസികളുടെ 'മിഷന്‍ കൊങ്കണ്‍': ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ഹിന്ദിയില്‍; ടി.ഡി…

Gepostet von V A Shrikumar am Donnerstag, 3. September 2020

RELATED ARTICLES
- Advertisment -

Most Popular

Recent Comments