Wednesday, July 9, 2025

ദേശീയ പണിമുടക്ക്; തീരദശ മേഖലയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു 

ഏങ്ങണ്ടിയൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ നിന്നാരംഭിച്ച പ്രകടനം ഏത്തായ് സെന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ലിതീഷ് കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.എം മുഹമ്മദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി  എം.എസ് ശിവദാസ്, റീജണൽ പ്രസിഡന്റ് വിമൽ പൂക്കോട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡി.സി.സി അംഗം ഇർഷാദ് കെ ചേറ്റുവ, ഐ.എൻ.ടി.യു.സി ഹാർബർ യൂണിയൻ ലീഡർ ഒ.വി സുനിൽ , ഐ.എൻ .ടി.യു.സി. ഗുരുവായൂർ റീജണൽ സെക്രട്ടറി സി.വി. തുളസിദാസ് സ്വാഗതവും ഹാർബർ യൂണിയൻ പ്രസിഡന്റ് സി.എ ബൈജു നന്ദിയും പറഞ്ഞു. സാലിഷ് തുഷാര, മുഹമ്മദാലി ആനാംകടവിൽ, പി.കെ ഷാജി എന്നിവർ നേതൃത്വം നൽകി.

പുന്നയൂർ: സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന്റെ ഭാഗമായി അകലാട് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ പ്രകടനം നടത്തി. പി.എം ഹംസകുട്ടി, വി.എ ശംസുദ്ധീൻ, കെ.കെ ഇസ്മായിൽ , അബ്ദുൽ  സലീം ബദർപള്ളി , വി.കെ ഇർഷാദ് , പി.എ നസീർ ,ഹംസകുട്ടി ആലുങ്ങൽ, ടി.കെ കാദർ, അലി കുരുക്കടവത്ത് എന്നിവർ നേതൃത്വം നൽകി.

ചാവക്കാട്: അഖിലേന്ത്യാ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് ഓൾ ഇന്ത്യ  യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ ചാവക്കാട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ല പ്രസിഡന്റ് സി.ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു. എം കുമാരൻ, ബേബി വത്സൻ, എം.ബി പ്രകാശൻ, എം.ബി മുകുന്ദൻ, ഒ.കെ വത്സലൻ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഗുരുവായൂർ പൂക്കോട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പടി പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം  ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ധർണ ഉത്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി  നേതാവ് രാജീവ് അധ്യക്ഷത വഹിച്ചു. സി.ഐ.ടിയു ഏരിയ സെക്രട്ടറി എ.എസ് മനോജ്, അനീഷ്മ ഷനോജ്, എറിൻ ആന്റണി, നിമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ടി.ബി ദയാനന്ദൻ സ്വാഗതവും കെ.വി ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments