ഗുരുവായൂർ: ദേശീയ പണിമുടക്ക് ദിനത്തിൽ ക്ഷേത്ര പരിസരത്തെ ഹോട്ടൽ അടക്കം നിരവധി സ്ഥാപനങ്ങൾ ആക്രമിച്ച് അടപ്പിച്ച സംഭവത്തിൽ കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് പ്രതിഷേധിച്ചു. വൈകീട്ട് 6 മണിക്ക് ശേഷം പോലും ക്ഷേത്ര പരിസരത്തെ ഹോട്ടലുകൾ തുറക്കാൻ അനുവദിക്കാതിരുന്ന പണിമുടക്ക് അനുകൂലികളുടെ നടപടി ഭക്തജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് യോഗം വിലയിരുത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നേതാക്കളായ സി ബിജുലാൽ, ജി.കെ പ്രകാശ്, ഒ.കെ.ആർ മണികണ്ഠൻ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.