ഗുരുവായൂർ: ഗുരുവായൂരിൽ സി.പി.എം അക്രമം നടത്തിയെന്ന ബി.ജെ.പി ആരോപണം പച്ചക്കള്ളമാണെന്ന് സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി. ഒരു വസ്തുതയുടെയും പിൻബലമില്ലാതെ ഇത്തരത്തിൽ കള്ളം പറയാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. ആറുമാസം മുമ്പ് പ്രഖ്യാപിച്ച ഒരു പണിമുടക്ക് സമരമാണ് ഇവിടെ നടന്നത്. പൊതുസ്വത്ത് കോർപ്പറേറ്റുകൾക്ക് വിറ്റു തുലക്കുന്ന കേന്ദ്ര നയത്തിനെതിരായിട്ടാണ് തൊഴിലാളികൾ തൊഴിലാളികൾ ദേശീയപണിമുടക്ക് നടത്തിയത്. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന ആവശ്യവും സമരത്തിലൂടെ തൊഴിലാളികൾ മുന്നോട്ടുവച്ചു. തൊഴിലാളി സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ബി.എം.എസ് തൊഴിലാളികളെ പോലും സ്വാധീനിച്ചു പെന്നാണ് പണിമുടക്ക് സമരത്തിന്റെ വിജയം കാണിക്കുന്നത്. ഇതിലുള്ള അസ്വസ്ഥത മറച്ചുവെക്കാനാണ് കള്ളപ്രചാരണവുമായി ബി.ജെ.പി രംഗത്ത് വന്നിട്ടുള്ളത്. സമാധാനപരമായി ഗുരുവായൂരിൽ നടന്ന പ്രക്ഷോഭത്തെ ആക്ഷേപിക്കുവാനുള്ള ബി.ജെ.പി നീക്കം അപലപനിയമാണെന്ന് സിപിഎം ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് പറഞ്ഞു.