ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി മണത്തല മേഖല വിളംബരജാഥ സംഘടിപ്പിച്ചു. മടേക്കടവിൽ നിന്നാരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ ഡിവിഷൻ സെക്രട്ടറി കെ.എസ്. അനിൽകുമാർ, സി.ഐ.ടി.യു നേതാക്കളായ കെ.സി പ്രേമൻ, കെ.എ ഷമീർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി സന്തോഷ്, കെ.സി മണികണ്ഠൻ, ഹസ്സൻ മുബാറക്ക്, കെ.പി രഞ്ജിത് കുമാർ, യൂണിയൻ പ്രവർത്തകരായ പി.വി സുഭാഷ്, കെ.പി പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.