കടപ്പുറം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി അഞ്ചങ്ങാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. അഞ്ചങ്ങാടി വളവിൽനിന്ന് ആരംഭിച്ച് അഞ്ചങ്ങാടി സെന്ററിൽ സമാപിച്ചു. ജാഥക്ക് എൽ.സി സെക്രട്ടറി എൻ.എം ലത്തീഫ്, ഏരിയ കമ്മിറ്റി അംഗം കെ.വി അഷ്റഫ്, സി.കെ വേണു, ഇ.വി മുസ്തഫ, ഉമ്മർ മനാഫ്, പി.കെ ഹക്കീം, പി.എം ഹസീബ്, കെ.എം സക്കീർ, ദിനേശൻ ബ്ലാങ്ങാട്, റഫീക്ക് മുനക്കക്കടവ് എന്നിവർ നേതൃത്വം നൽകി