ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു. ഖത്തർ റിലയൻസ് ഇന്റർനാഷ്ണൽ മാനേജിംഗ് ഡയറക്ടർ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.എൻ മുരളി മുഖ്യാഥിതിയായി. കൺസോൾ യു.എ.ഇ കോർഡിനേറ്റർ മുബാറക്ക് ഇംബാർക്ക്, ട്രസ്റ്റി പി.വി അബ്ദു, വൈസ് പ്രസിഡണ്ട് ഹക്കിം ഇംബാർക്ക്, അസോസിയേറ്റ് മെമ്പർ ഇന്ദ്രനീലം ലത്തീഫ് എന്നിവർ സംസാരിച്ചു. ലക്കിേഡ്രോ കൂപ്പൺ എടുത്ത് ഖത്തർ ചാപ്റ്റർ അഡ്വൈസറി മെമ്പർ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. വി.എം സുകുമാരൻ, സി.എം ജനീഷ്, ആർ.വി കമറുദ്ദീൻ, സ്റ്റാഫ് അംഗങ്ങളായ ഫെബിജ സുബൈർ, സൈനബ ബഷീർ എന്നിവർ നേതൃത്വം നൽകി. കൺസോൾ ജനറൽ സെക്രട്ടറി പി.എം അബ്ദുൾ ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.