ചാവക്കാട്: കർഷക സംഘം തിരുവത്ര മേഖല സമ്മേളനത്തിന്റെ ഭാഗമായി കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. പുത്തൻകടപ്പുറം ജി.യു.പി സ്കൂൾ പരിസരത്ത് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശശിധരൻ മുട്ടിൽ അധ്യക്ഷത വഹിച്ചു. മാലിക്കുളം അബ്ബാസ്, പി.കെ രാധാകൃഷ്ണൻ, ഷംസുദ്ധീൻ, അഭിനി ശിവജി, രവീന്ദ്രൻ, ഭൈമി സുനിലൻ, കെ.വി സതീശൻ, സി.കെ രമേശൻ എന്നിവർ സംസാരിച്ചു.