ഗുരുവായൂർ: ചിങ്ങം ഒന്നിന് ഗുരുവായൂരിൽ സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവത്തിന് 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 200 ഓളം മേളകലാകാരന്മാർ മാറ്റുരയ്ക്കുന്ന മഞ്ജുളാൽത്തറമേളം, 500 ഓളം ഐശ്വര്യ വിളക്ക് സമർപ്പണം, ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാര വിതരണം, പഞ്ചവാദ്യവും കലാരൂപങ്ങളുമായി ഭക്തജന ഘോഷയാത്ര, സമുദായസമന്വയജോതി തെളിയിക്കൽ, കൊടിയേറ്റം എന്നിവ വിപുലമായി നടത്തുന്നതിന് യോഗം തീരുമാനിച്ചു. രുഗ്മിണി റീജൻസിയിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻനായർ അദ്ധ്യക്ഷത വഹിച്ചു. കോഡിനേറ്റർ അഡ്വ.രവിചങ്കത്ത് പദ്ധതി വിവരണവും, സെക്രട്ടറി അനിൽ കല്ലാറ്റ് രൂപീകരണ പ്രമേയവും അവതരിപ്പിച്ചു. വിവിധ സംഘടന പ്രതിനിധികളായ ഐ.പി രാമചന്ദ്രൻ, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ജയറാം ആലക്കൽ, മധു കെ നായർ, സുരേഷ് കുറുപ്പ്, കെ.കെ വേലായുധൻ, കെ അരവിന്ദാക്ഷമേനോൻ, ശ്രീകുമാർ പി നായർ, ഡോ. സോമസുന്ദരൻ, എം പ്രമോദ് കൃഷ്ണ, വാസുദേവൻ ചിറ്റാട, മുരളി അകമ്പടി, ബാബു വീട്ടിലായിൽ, ഇ.യു രാജഗോപാൽ, നിർമ്മല നായ്ക്കത്ത്, കെ.ടി ദക്ഷായണി, കാർത്തിക കോമത്ത്, രാധ ശിവരാമൻ, ഹരിദാസ് മാമ്പുഴ, രവീന്ദ്രൻ വട്ടരങ്ങത്ത്, ജയൻ മേനോൻ, ഒ.വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.