ചാവക്കാട്: കർഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കമായി. മണത്തല അയിനിപ്പുള്ളി, എ.കെ.ജി റോഡ് പരിപ്പിൽത്താഴം, ബേബി റോഡ് പ്രദേശങ്ങളിൽ കൃഷി ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തൈ നടീൽ നിർവഹിച്ചു. കെ.വി ശശി അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്, കരിമ്പൻ സന്തോഷ്, എ.എ മഹേന്ദ്രൻ, കെ.പി. രഞ്ജിത്ത് കുമാർ, കെ.വി ജയൻ, ഗിരിജ പ്രസാദ്, രമ്യാ ബീനീഷ്, സുഭാഷ് മടേക്കടവ്, ചാവക്കാട് കൃഷി ഓഫീസർ അനീറോസ് എന്നിവർ പങ്കെടുത്തു.