ഗുരുവായൂർ: ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ ഹ്യൂമാനിറ്റേറിയൻ പ്രോജക്റ്റിന്റെ ഭാഗമായി ഗുരുവായൂർ പോലീസ് സ്റ്റേഷനിലേക്ക് മഴക്കോട്ടുകൾ നൽകി. സബ് ഇൻസ്പെക്ടർ ഷാജു മഴക്കോട്ടുകൾ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് സന്തോഷ് ജാക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ടി സൈമൺ, ട്രഷറർ കെ.ബി ഷൈജു, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി ശിവദാസ് മുല്ലപ്പുള്ളി, ഭാരവാഹികളായ പോളി ഫ്രാൻസിസ്, സി.ഡി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.