Saturday, July 5, 2025

‘മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണം’;  ബ്ലാങ്ങാട് ബീച്ചിൽ മൽസ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു

ചാവക്കാട്: കടലാക്രമണത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട് പരാതി പറയാനെത്തിയ മത്സ്യ തൊഴിലാളികളെ താടിവച്ച ഗുണ്ടകളെന്ന് അധിക്ഷേപിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രകടനവും ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ച് പ്രതിഷേധവും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ.എം അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ്  ജില്ല പ്രസിഡന്റ് സി.വി സുരേന്ദ്രൻ മരക്കാർ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഡി വീരമണി മുഖ്യ പ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി, എച്ച് ഷാജഹാൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ്  ജില്ല ഭാരവാഹികളായ കെ.കെ വേദുരാജ്, നളിനാക്ഷൻ ഇരട്ടപ്പുഴ, സി.എസ്  രമണൻ, ടി.എം പരീത്, മാലിക്കുളം അബു, പി.കെ കബീർ, കെ.ജി വിജേഷ്, മൂക്കൻ കാഞ്ചന, ജമാൽ  താമരത്ത്, കെ.ബി ബിജു, കെ.കെ ഹിരോഷ്, ചാലിൽ മൊയ്തുണ്ണി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments