Saturday, July 5, 2025

വീണാ ജോർജ് മന്ത്രി സ്ഥാനം രാജിവെക്കണം; ഗുരുവായൂരിൽ കോൺഗ്രസിൻ്റെ പന്തംകൊളുത്തി പ്രതിഷേധം

ഗുരുവായൂർ: കേരളത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട്  ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കൈരളി ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.  മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, സി.എസ് സൂരജ് , ബാലൻ വാറണാട്ട്, ഷൈലജ ദേവൻ, ഷാജൻ തരംഗിണി, രതീഷ് ബാബു, വിശ്വനാഥൻ കോങ്ങാട്ടിൽ, മിഥുൻ പൂക്കൈതക്കൽ, കെ.പി മനോജ്, ടി.കെ.ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, സി.ജെ റെയ്മണ്ട്, കെ.കെ രഞ്ജിത്ത്, പ്രിയ രാജേന്ദ്രൻ, മനീഷ് നീലിമന, വിജയകുമാർ സി.കെ, ഹരിവടക്കൂട്ട്, പി കൃഷ്ണദാസ്, പി.വി ഫിറോസ്, എം.വി രാജലക്ഷ്മി, സുഷ ബാബു, പ്രമീള ശിവശങ്കരൻ, പിന്റോ നീലങ്കാവിൽ, ശശി വാറണാട്ട്, മോഹൻദാസ് ചേലനാട്ട്, എ.കെ ഷൈമിൽ എന്നിവർ  നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments