ചാവക്കാട്: കേരളത്തിന് അരി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടിയു ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ സെക്രട്ടറി ഷൈനി ഷാജി ഉൽഘാടനം ചെയ്തു. കെ.എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി അനൂപ്, എം.എ അമ്മിണി, കെ.ജി സുരേന്ദ്രൻ, പി.എസ് അശോകൻ, എ.എ മഹേന്ദ്രൻ, എം.കെ രമേഷ്, പി.ജി ബിജി, സതീശൻ എന്നിവർ സംസാരിച്ചു.