ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് മുൻ അധ്യാപകൻ ഡോ. പി.എ ദാമോദരൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് പൂങ്ങാട്ട് മന വളപ്പിൽ നടക്കും. അഞ്ഞൂർ പൂങ്ങാട്ട് മനക്കൽ പരേതരായ ആദിത്യൻ നമ്പൂതിരിയുടെയും, പാർവ്വതി അന്തർജ്ജനത്തിന്റെയും മകനാണ്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 10.45 ഓടെയായിരുന്നു മരണം. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനായിരുന്നു. ചേർപ്പ് കുന്നത്തൂർ പടിഞ്ഞാറേടത്ത് കുടുംബാംഗം ഗൗരിയാണ് ഭാര്യ: പാർവ്വതി, ശ്രീദേവി എന്നിവർ മക്കളാണ്. ആദിത്യൻ, കൃഷ്ണൻ, ശിവദാസൻ, പരമേശ്വരൻ, നാരായണൻ എന്നിവരാണ് സഹോദരങ്ങൾ.