Friday, July 4, 2025

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ചങ്ങാടിയിൽ യൂത്ത് ലീഗ് പ്രതിഷേധം

കടപ്പുറം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം മുസ്‌ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി ഉമ്മർകുഞ്ഞി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദ്, പഞ്ചായത്ത് പ്രസിഡന്റ് സുബൈർ തങ്ങൾ, ജനറൽ സെക്രട്ടറി പി.എം മുജീബ്, ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, മണ്ഡലം സെക്രട്ടറി വി.എം മനാഫ്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് ടി.ആർ ഇബ്രാഹിം, എസ്.ടി.യു നിയോജകമണ്ഡലം പ്രസിഡന്റ് വി.പി മൻസൂറലി, യൂത്ത് ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഹനീഫ മാളിയേക്കൽ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റിയാസ് പൊന്നാക്കാരൻ, പഞ്ചായത്ത് ഭാരവാഹികളായ ആസിഫ് വാഫി, റംഷാദ് കാട്ടിൽ, ആരിഫ് വട്ടേക്കാട്, അലി പുളിഞ്ചോട്, ഷാജഹാൻ അഞ്ചങ്ങാടി, അഡ്വ. മുഹമ്മദ് നാസിഫ്, ഫൈസൽ ആശുപത്രിപ്പടി, എം.എസ്.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് ശനാഹ് ശറഫുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ് സൽമാൻ ഫാരിസ് വാഫി, സി.എ അജ്മൽ, കെ.എം ജിംഷാദ്, പി.എസ് മുഹമ്മദ്ഷമീർ, സഈദ്, അലി പുത്തൻപുരയിൽ, ബിൻഷർ വട്ടേക്കാട്, ഇബ്രാഹിം തൊട്ടാപ്പ്, നൗഫൽ തൊട്ടാപ്പ്, ജാസിം അഷറഫ്, ഹക്കീം കുമാരൻപടി, ഫാസിൽ ചാലിൽ, റാഫി തോട്ടാപ്പ്, അസ്മിർ കലാം, ഷഹീർ കടവിൽ  എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments