കടപ്പുറം: ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ കുസാറ്റും എസ്.എസ്.കെ.യും കൈകോർത്ത് സ്റ്റാർസ് പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ ക്രിയേറ്റീവ് കോർണർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം വിവിധ തൊഴിൽ നൈപുണ്യത്തിലുള്ള പരിശീലനക്കളരിയാണ് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള ഈ പ്രവർത്തന പദ്ധതി. വാർഡ് കൗൺസിലർ കെ.പി രഞ്ജിത് മുഖ്യസന്ദേശം നൽകി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.ബി സിന്ധു നിർവ്വഹിച്ചു. ബി.ആർ.സി കോർഡിനേറ്റർ ബിജി ചാക്കോ പദ്ധതി വിശദീകരണം നടത്തി. പുതുമയാർന്ന പ്രവർത്തന പരീക്ഷണങ്ങളിലൂടെ കുട്ടികളും അധ്യാപകരും ചേർന്ന് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിനു വേണ്ടി വിദ്യാലയ വികസന സമിതി കൺവീനർ സി.എൻ പ്രസാദ് നവാഗതരായ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്തു. കൃഷി, ശാസ്ത്രം ,ഗണിതം, ഭാഷ,കല, കായികം, ആരോഗ്യം, പ്രവൃത്തിപരിചയം,സൈക്കിൾ ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. പി.ടി.എ വൈസ് പ്രസിഡണ്ട് പി.എസ് കർണൻ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ഡി വിജി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഒ.ജെ ജാൻസി നന്ദിയും പറഞ്ഞു.