ഗുരുവായൂർ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചാവക്കാട് ഗുരുവായൂർ സബ് ഓഫീസിലെ ഗുരുവായൂർ യൂണിറ്റിൽ മരണപ്പെട്ട പി.എൻ. രാജേഷിന്റെ കുടുംബത്തിന് മരണാനന്തര സഹായ ഫണ്ട് കൈമാറി. എൻ.കെ അക്ബർ എം.എൽ.എ 12, 50,836 രൂപയുടെ ചെക്ക് രാജേഷിന്റെ കുടുംബത്തിന് കൈമാറി. സി.ഐ.ടി.യു യൂണിയൻ കമ്മിറ്റിയംഗം പി.ആർ രമേശ് അധ്യക്ഷത വഹിച്ചു. ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് മെമ്പർമാരായ പി.എം ഹംസകുട്ടി, ടി.എം സുലെെമാൻ, ക്ഷേമ ബോർഡ് ചാവക്കാട് ഓഫീസ് സൂപ്രണ്ട് കെ.ആർ ജോബി, ക്ലർക്ക് പി.എൻ ഗീത, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ് മനോജ്, പ്രസിഡണ്ട് കെ.എം അലി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ജോഫി കുര്യയൻ, സി.ഐ.ടി.യു കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളി യൂണിയൻ എരിയ പ്രസിഡന്റ് എം.കെ സജീവൻ സ്വാഗതവും ലോക്കൽ കമ്മിറ്റിയംഗം ഉണ്ണി വാറണാട്ട് നന്ദിയും പറഞ്ഞു.