ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെയും തൈക്കാട് ഗുരുവായൂർ-പൂക്കോട് കൃഷിഭവനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം ഷഫീർ അധ്യക്ഷത വഹിച്ചു. പൂക്കോട് കൃഷി ഓഫീസർ റിജിത് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, ജനപ്രതിനിധികളായ കെ.പി.എ റഷീദ്, ബിബിത മോഹൻ,മുനീറ അഷറഫ്, ലത സത്യൻ എന്നിവർ സംസാരിച്ചു. ഗുരുവായൂർ കൃഷി ഓഫീസർ ശശീന്ദ്ര സ്വാഗതവും.തൈക്കാട് കൃഷി ഓഫീസർ വി.സി റെജീന നന്ദിയും പറഞ്ഞു. ഞാറ്റുവേല ചന്തയുടെ ഭാഗമായി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും, കാർഷിക വിളകളുടെയും സ്റ്റാളുകൾ, കാർഷിക യന്ത്രങ്ങളുടെ സ്റ്റാളുകൾ, ബാങ്ക് ഓഫ് ഇന്ത്യ, കുടുംബശ്രീ, കർഷക രജിസ്ട്രേഷൻ കൗണ്ടർ, ഇൻസൈറ്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും ഉണ്ടായി. വിവിധ തരത്തിലുള്ള തൈകൾ, വളങ്ങൾ, വളർച്ച ത്വരകങ്ങൾ, സ്യുഡോമോണാസ്, ട്രൈക്കോഡർമ, സമ്പൂർണ്ണ, ഓർക്കിഡ് തൈകൾ, വിത്തുകൾ എന്നിവയുടെ വിൽപ്പന, തേനീച്ച കൃഷിയിലെ നൂതന പ്രവണതകളെ കുറിച്ച് ക്ലാസ്, വിദ്യാർത്ഥികൾക്ക് കാർഷിക ക്വിസ്, ബാങ്ക് ലോൺ വിപണന മേള, കലാസന്ധ്യ എന്നിവയും തിരുവാതിര മഹോത്സവ പരിപാടികൾക്ക് മാറ്റുകൂട്ടി.
