Thursday, July 3, 2025

എം.എസ്.എഫ് തൃശൂർ ജില്ല സമ്മേളനത്തിന് നാളെ ചാവക്കാട് തുടക്കം

ചാവക്കാട്: എം.എസ്.എഫ് തൃശ്ശൂർ ജില്ല സമ്മേളനത്തിന് നാളെ ചാവക്കാട് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ഐക്യം അതിജീവനം അഭിമാനം ‘എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് കൊടുങ്ങല്ലൂർ അഴിക്കോട് പുത്തൻ പള്ളിയിൽ സീതി സാഹിബിൻ്റെ കബറിടത്തിൽ നിന്ന് പ്രാർത്ഥനയോടെ പതാക കൈമാറി പതാക ജാഥ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. വൈകിട്ട് 5:30 ന് ചാവക്കാട കൂട്ടുങ്ങൽ ചത്വരത്തിൽ പ്രത്യേകം തയ്യാറാക്കിയ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്  മണത്തലയിൽ നിന്ന് ആരംഭിക്കുന്ന വിദ്യാർത്ഥി മഹാറാലി ആറിന് സമ്മേളനം നഗരിയിലേക്ക് പ്രവേശിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച് റഷീദ്, സംസ്‌ഥാന സെക്രട്ടറി പി.എം സാദിക്കലി, എം.എസ്.എഫ് സംസ്‌ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, സെക്രട്ടറി അൽ റസിൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ മുഹമ്മദ് റഷീദ്, സെക്രട്ടറി പി.എം അമീർ ഉൾപ്പെടെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംസ്‌ഥാന, ജില്ല ഭാരവാഹികൾ പങ്കെടുക്കും. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ആർ.വി അബ്ദുൽ റഹീം, ജനറൽ കൺവീനർ ആരിഫ് പാലയൂർ, ഭാരവാഹികളായ ടി.കെ ഷെഫീഖ്, സി.എ. സൽമാൻ, മുഹമ്മദ് നാസിഫ് എന്നിവർ  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments