Sunday, August 24, 2025

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റൈഞ്ച് ശിൽപ്പശാല സംഘടിപ്പിച്ചു

ചാവക്കാട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റൈഞ്ച് ശിൽപ്പശാല സംഘടിപ്പിച്ചു. ടി.കെ ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.  മുഫത്തിശ് അബ്ദുൽ മജീദ് മുസ്‌ലിയാർ വിഷയാവതരണം നടത്തി. ആർ.വി.എം ബഷീർ മൗലവി, അബ്ദുൽ കരീം അസ്‌ലമി, പി ഹംസ മുസ്‌ലിയാർ, സി.എച്ച് ബശീർ മുസ്‌ലിയാർ, അബ്ദുൽ ഖാലിക്ക് മദനി, ഹുസൈൻ ഹാറൂനി, ലബീബ് സഖാഫി, അഫ്സാൻ ഹാഷിമി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റൈഞ്ചിലെ മുഴുവൻ മദ്റസ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments