Thursday, July 3, 2025

കാണിപ്പയ്യൂരിൽ തെരുവുനായ ഗൃഹനാഥനെ ആക്രമിച്ചു; നായക്ക് പേ വിഷ ബാധയുണ്ടെന്ന് സംശയം

കുന്നംകുളം: കാണിപ്പയ്യൂരിൽ പേ വിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ ഗൃഹനാഥനെ ആക്രമിച്ചു.  നഗരസഭ മുൻ കൗൺസിലർ ഇന്ദിരയുടെ ഭർത്താവ് ശശികുമാറിനാണ് കടിയേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തൊട്ടടപ്പുറത്തുള്ള പറമ്പിൽ നിന്ന് ചാടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ആദ്യഘട്ട വാക്സ‌ിനെടുത്തു. ഇദ്ദേഹത്തെ കടിച്ച നായ മേഖലയിലെ മറ്റ് നായക്കെളയും ആക്രമിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments