ഏങ്ങണ്ടിയൂർ: അഖിലേന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ ചേറ്റുവ സ്വദേശിനി കൃഷ്ണ നിധിയെ ബി.ജെ.പി എങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എങ്ങണ്ടിയൂർ പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റി മേഖലാ പ്രസിഡണ്ട് വത്സൻ മുളയ്ക്കൽ, ചാവക്കാട് മണ്ഡലം സെക്രട്ടറി മിഥുൻ ഇയാനി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സേനൻ തച്ചപ്പുള്ളി എന്നിവർ വീട്ടിലെത്തി ഉപഹാരം നൽകി. ചേറ്റുവ കണ്ടങ്ങത്ത് നിധിയുടെയും മിനി യുടെയും മകളാണ് കൃഷ്ണ നിധി.