വടക്കേക്കാട്: ശാസ്ത്ര ഗവേഷണത്തിന് യൂറോപ്പ്യൻ കമ്മീഷൻ നൽകുന്ന മേരി ക്യൂറി ഫെലോഷിപ്പിന് അർഹത നേടി അയർലണ്ടിലെ അറ്റ്ലാന്റിക് ടെക്നോളജിക്കൽ സർവകലാശാലയിലേക്ക് യാത്ര തിരിക്കുന്ന തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥിനി ഐശ്വര്യയെ വിദ്യാർത്ഥികളും സ്റ്റാഫ് അസോസിയേഷനും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു. തുടർന്ന് പൊന്നാട അണിയിച്ചു. പ്രധാനാധ്യാപിക കെ.ഐ ജിഷ ഉപഹാരം കൈമാറി. പി.ടി.എ വൈസ് പ്രസിഡണ്ട് റംസീന, പ്രിൻസിപ്പൽ ഇൻ ചാർജ് ഷീന ജോർജ്, പി മുനീർ എന്നിവർ സംസാരിച്ചു.