Saturday, August 16, 2025

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ജസീൽ അലങ്കാരത്തിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എന്നാൽ, പരാതി വ്യാജമാണെന്നും, പരാതിക്കാരിയുമായി ഫോൺ വഴിയുള്ള പരിചയം മാത്രമാണ് ജസീലിന് ഉള്ളതെന്നും, കഴിഞ്ഞ രണ്ട് വർഷമായി പരാതിക്കാരി ജസീലിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു വന്നിരുന്നതായും ജസീലിൻ്റെ കുടുംബവും സുഹൃത്തുക്കളും പറഞ്ഞു. വിഷയത്തിൽ പരാതിക്കാരിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments