Saturday, August 16, 2025

കടൽക്ഷോഭ ഭീഷണി: ഗുരുവായൂർ എം.എൽ.എ ഓഫീസ് മാർച്ച്; എസ്.ഡി.പി.ഐ വിളംബര ജാഥ സമാപിച്ചു

കടപ്പുറം: കടൽ വിഴുങ്ങി ഇല്ലാതാകുന്ന കടപ്പുറം പഞ്ചായത്തിലെ ബാക്കിയുള്ള പ്രദേശങ്ങൾക്കും ശാശ്വതമായ തീരസംരക്ഷണപരിഹാരങ്ങൾ ആവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിക്കുന്ന ഗുരുവായൂർ എം.എൽ.എ ഓഫീസ് മാർച്ചിന്റെ വിളംബരജാഥ അഞ്ചങ്ങാടി സെന്ററിൽ സമാപിച്ചു. സമാപന ചടങ്ങ് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ് സ്വാഗതം പറഞ്ഞു. ജോയിൻ്റ് സെക്രട്ടറി അജ്മൽ പാറയിൽ നന്ദി പറഞ്ഞു. നിരവധിപേർ വിളംബര ജാഥയിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments