Friday, August 15, 2025

ലഹരി വിരുദ്ധ ക്യാമ്പയിൻ; പുത്തൻ കടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട്: പുത്തൻ കടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് സ്റ്റേഷൻ എ.എസ്.ഐ വേണുഗോപാൽ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ്  സുബീന അധ്യക്ഷത വഹിച്ചു. അധ്യാപിക വി ജിഷ മാത്യു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്മാരായ മുസ്തഫ തയ്യിൽ, കെ.എച്ച് കാസിം, എം.പി.ടി.എ പ്രസിഡണ്ട് ഹസ്ന, മുൻ പ്രധാന അധ്യാപകൻ ഐ.എം മുഹമ്മദ് എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾ തയ്യാറാക്കിയ വിഭവങ്ങൾ കൊണ്ടുള്ള സൗഹൃദ ചായ സൽക്കാരവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments