തൃശൂർ: തൃശൂർ ജില്ലയിൽ പുതിയ പ്രസിഡണ്ടായി മുൻ എം.എൽ.എ എം.പി.വിൻസെന്റ് ചുമതലയേൽക്കും മുമ്പേ വിവാദങ്ങൾ തുടങ്ങി. മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ച ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടയിൽ ഇന്ന് തന്നെ പുതിയ ഡി.സി.സി പ്രസിഡണ്ട് ചുമതലയേൽക്കുന്നതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഒന്നര വർഷം കാത്തിരുന്നില്ലേയെന്നും ഒരാഴ്ചയിലെ ദുഖാചരണം കഴിഞ്ഞിട്ടു പോരേ സ്ഥാനമേറ്റെടുക്കലെന്നുമെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. എന്നാൽ അസൂയക്കരായ ചിലരാണ് ഇതിനു പിന്നിലെന്നാണ് വിൻസെന്റുമായി അടുപ്പമുള്ളവർ പറയുന്നത്.
ഇന്ന് രാവിലെ പൂങ്കുന്നത്ത് മുരളീമന്ദിരത്തിൽ ലീഡറുടെ സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ജില്ലാ ആസ്ഥാനമായ കെ.കരുണാകരൻ സപ്തതി മന്ദിരത്തിൽ എത്തി എം.പി വിൻസെന്റ് ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. ഇന്നലെയാണ് പുതിയ ഡി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുത്ത നിർദ്ദേശം അംഗീകരിച്ച് എ.ഐ.സി.സി ഉത്തരവ് കെ.പി.സി.സിക്ക് കൈമാറിയത്.