Wednesday, June 18, 2025

കനത്ത മഴ; കുന്നംകുളം ചൊവ്വന്നൂരിൽ ഇരുനില വീട്‌ തകർന്ന് വീണു

കുന്നംകുളം: കനത്ത മഴയിൽ ചൊവ്വന്നൂർ അയ്യപ്പത്ത്‌ റോഡിൽ ഇരുനില വീട്‌ തകർന്ന് വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോലാടി പറമ്പിൽ വിജേഷും ഭാര്യയും രണ്ട്‌ കുട്ടികളുമായിരുന്നു വീട്ടിൽ താമസം. ചുവരുകൾ തകരുന്ന ശബ്ദം കേട്ട്‌ നാലുപേരും വീട്ടിൽ നിന്ന് ഇറങ്ങി പുറത്തേക്ക്‌ ഓടുകയായിരുന്നു. നിമിഷങ്ങൾക്കകം വീട്‌ തകർന്നു വീഴുകയും ചെയ്തു. വീടിനുള്ളിലെ സാധനങ്ങളെല്ലാം നശിച്ച നിലയിലാണ്. ഇന്ന് പുലർച്ചെ നാല്‌ മണിയോടെയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments