Monday, June 16, 2025

ചാവക്കാട് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ പ്രവേശനോത്സവം 

ചാവക്കാട്: ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ്സയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്രസ്സയിലെ വിദ്യാർഥികളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങ് ഇൻ്റർനാഷണൽ മൈൻ്റ് പവർ ട്രൈനർ വസിയ വഫ ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിസൻ്റ് മുഹമ്മദ് ഇഖ്ബാൽ  അധ്യക്ഷത വഹിച്ചു. പുതിയതായി പ്രവേശനം നേടിയ  വിദ്യാർഥികളെ സ്വാഗതം ചെയ്തു കൊണ്ട് വിദ്യാർഥിനികൾ സ്വാഗത നൃത്തം   അവതരിപ്പിച്ചു. 2024-25 വർഷത്തിലെ മജ്ലിസ് പ്രൈമറി പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മിൻഹ ശരീഫിനും സംസ്ഥാന തല ഹിക്മ ടാലൻ്റ് എക്സാമിൽ കിഡ്സ് വിഭാഗത്തിൽ ടോപ്പറായ  മുഹമ്മദ് ജുസൈറിനും മെമൻ്റോയും മെഡലും നൽകി ആദരിച്ചു. കഴിഞ്ഞ വർഷം ഒന്ന് മുതൽ എട്ട് വരെ നടന്ന വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് മൊയ്തുമോൻഷാ, ഷംസു, പി.കെ.അസിസ്,റസാക്ക് ആലും പടി, ഫൗസിയ, ഷിബില ഇക്ബാൽ  എന്നിവർ സമ്മാനങ്ങൾ നൽകി. പള്ളി സെക്രട്ടറി പി.കെ അക്ബർ,മദ്രസ്സ പ്രിൻസിപ്പാൾ അബ്ബാസലി, മൂഹിസിനെ , മുംതാജ്, പി.കെ.സുധീർ എന്നിവർ നേതൃത്വം നൽകി. മദ്രസ കോർഡിനേറ്റർ ഷെരീഫ് അബൂബക്കർ സ്വാഗതവും

വൈസ് പ്രിൻസിപ്പൽ ജാസ്മിൻ ഇസ്മയിൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments