Friday, November 22, 2024

വെഞ്ഞാറമൂട് ഇരട്ടക്കൊല: ചാവക്കാട് ഏരിയയിൽ 750 കേന്ദ്രങ്ങളിൽ നാളെ സി.പി.എം പ്രതിഷേധ ധർണ്ണ.

നാളെ കരിദിനം ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിലായി കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം 4 മുതൽ 6 മണി വരെയാണ് ധർണ്ണാ സമരം.

ചാവക്കാട്: തിരുവനന്തപുരത്ത് വെഞ്ഞാറമൂട് രണ്ട് ഡി.വൈ. എഫ്.ഐ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്ന ബുധനാഴ്ച്ച വിവിധയിടങ്ങളിൽ ധർണ്ണ നടക്കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് അറിയിച്ചു.
കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് പാർടി ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിലായി 5 പേർ ഒരു കേന്ദ്രത്തിൽ അധികരിക്കാത്തവിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം 4 മുതൽ 6 മണി വരെയാണ് ധർണ്ണാ സമരം.
ചാവക്കാട് ഏരിയയിൽ 750 കേന്ദ്രങ്ങളിൽ പ്രതിക്ഷേധ ധർണ്ണ നടക്കും . ചാവക്കാട് സെന്ററിൽ സി.പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോൺ സമരം ഉദ്ഘാടനം ചെയ്യും. തമ്പുരാൻപടി സെന്ററിൽ കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ, ഗുരുവായൂർ കിഴക്കെ നടയിൽ ഏരിയാ സെക്രട്ടറി എം.കൃഷ്ണദാസ്, പടിഞ്ഞാറെ നടയിൽ ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ് , കോട്ടപ്പുറത്ത് ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, കോട്ടപ്പടി സെന്ററിൽ ടി.ടി ശിവദാസൻ എന്നിവർ ഉദ്ഘാടനം ചെയ്യും. പാർട്ടി നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments