വാടാനപ്പള്ളി: വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന വാടാനപ്പള്ളി ഇസ്റയുടെ മൊബൈൽ ആപ്പ് ലോഗ് ഓൺ ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ഉദ്ഘാടനം ചെയ്തു. മനുഷ്യരുടെ സുരക്ഷിത ജീവിതത്തിനു ഉപയുക്തമായ രൂപത്തിൽ സാങ്കേതിക രംഗത്ത് മികച്ച പരിശീലനം ലഭിച്ചു ഉന്നതിയിലെത്താൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്ന് കാന്തപുരം പറഞ്ഞു.
ഇസ്റ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് മൊബൈൽ ആപ്പ് ഡവലപ്പ് ചെയ്തത്. പ്ലേ സ്റ്റോറിൽ ഇസ്റ വാടാനപ്പള്ളി എന്ന് സെർച്ച് ചെയ്താൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. കാരന്തൂർ മർകസിൽ നടന്ന ചടങ്ങിൽ ഇസ്റ ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, ട്രഷറർ ഹംസ ഹാജി, മുദരിസുമാരായ ജുനൈദ് നൂറാനി, ഉബൈദ് നൂറാനി, അസീസ് റഹ്മാനി എന്നിവർ സംബന്ധിച്ചു. സ്വന്തമായി ആപ്പ് ഡവലപ്പ് ചെയ്ത ഹാമിദ് സിനാൻ, സയ്യിദ് മുഹമ്മദ് മുഈനുദ്ധീൻ, സയ്യിദ് ജലാൽ യാസിർ, മുഹമ്മദ് ഹംദാൻ ഹുസൈൻ, അലി റാഷിദ് അബ്ദുസ്സലാം, മുഹമ്മദ് മുർഷിദ് മുസ്തഫ എന്നിവരെ കാന്തപുരം പ്രത്യേകം അഭിനന്ദിച്ചു.
