ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ മുതുവട്ടൂർ വെസ്റ്റ് യൂണിറ്റ് അനുമോദിച്ചു. സംസ്ഥാന തലത്തിൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പ്രജ്വൽ, രണ്ടാം റാങ്ക് നേടിയ അനുഷ്മ രജീഷ് എന്നിവരെയും അനുമോദിച്ചു. ഡി.വൈ.എഫ്.ഐ ചാവക്കാട് മേഖല ട്രഷറർ പി.വി നഹാസ്,മേഖല കമ്മിറ്റി അംഗം എം.പി ഷാനിദ്, എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം സായൂജ്യ, ഡി.വൈ.എഫ്.ഐ മുതുവട്ടൂർ വെസ്റ്റ് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി റാഷി, യൂണിറ്റ് അംഗങ്ങളായ ഷിബാൻശ, അമൽ,ദൃശ്യ എന്നിവർ നേതൃത്വം നൽകി.