ചാവക്കാട്: ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് വികസിത കേരളം നേതൃ ശിൽപശാല ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ ഉപാദ്യക്ഷൻ ഉല്ലാസ് മുള്ളത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കല്ലായിൽ അദ്യക്ഷത വഹിച്ചു. ബി.ജെ.പി നോർത്ത് ജില്ലാ സെക്രട്ടറി കെ.ആർ ബൈജു വിഷയാവതരണം നടത്തി മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ, ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി, ഒരുമനയൂർ പഞ്ചായത്ത് വികസിത കേരളം ഇൻചാർജ് സുമേഷ് തേർളി, മണ്ഡലം സെക്രട്ടറിമാരായ ഗണേഷ് ശിവജി, വിനോദ് പുന്ന, ബി.ജെ.പി നേതാവും വാർഡ് മെമ്പറുമായ സിന്ധു അശോകൻ തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എസ് ഷനിൽകുമാർ സ്വാഗതവും ചാവക്കാട് മണ്ഡലം സെക്രട്ടറി വിനീത് കുറുപ്പേരി നന്ദിയും പറഞ്ഞു.
