ചാവക്കാട്: മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) തൃശൂർ ജില്ല സമ്മേളന ബ്രോഷർ പ്രകാശനം ചെയ്തു. ജില്ലാ ഭാരവാഹികളാണ് പ്രകാശ കർമ്മം നിർവഹിച്ചത്. മെക്ക ഏകദിന ക്യാമ്പ് 25 ന് തൃശൂർ എം.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കും. മുസ്ലിം നേതൃത്വ സംഗമവും വഖഫ്ഭേദഗതി നിയമത്തെ കുറിച്ചുള്ള ചർച്ചയും ഉണ്ടാകും. മെക്ക സംസ്ഥാന പ്രസിഡൻ്റും കേരള സംസ്ഥാന മൈനോറിറ്റി സെൽ മുൻ ഡയറക്ടറുമായ പ്രൊഫ.ഡോ.പി. നസീർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ.ആരിഫ് മുഹമ്മദ് ഖാൻ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് ശേഷം ആരംഭിക്കുന്ന സെഷൻ മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ അലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എം.എ ലത്തീഫ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
