Thursday, May 22, 2025

34-ാം  രക്തസാക്ഷി ദിനത്തിൽ നാടെങ്ങും രാജീവ് അനുസ്മരണം

ചാവക്കാട്: രാജീവ് ഗാന്ധിയുടെ 34-ാം  രക്തസാക്ഷി ദിനത്തിൽ നാടെങ്ങും രാജീവ് അനുസ്മരണം സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ജുളാൽ പരിസരത്ത് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ രവികുമാർ , കെ.പി.  ഉദയൻ, സി.എസ് സൂരജ് , ബാലൻ വാറണാട്ട്, പി.ഐ ലാസർ, കെ.പി.എ റഷീദ്, ഷൈലജ ദേവൻ, ശിവൻ പാലിയത്ത്, പ്രദീഷ് ഓടാട്ട്, സി.ജെ.റെയ്മണ്ട്, സ്റ്റീഫൻ ജോസ് , വി.എസ്. നവനീത്, ടി.കെ ഗോപാലകൃഷ്ണൻ, ഹരി എം വാരിയർ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശശി വല്ലാശ്ശേരി, എ.കെ ഷൈമിൽ, സി അനിൽകുമാർ, ബഷീർ മാണിക്കത്ത് പടി, പ്രേംജി മേനോൻ , പി.ജി.സുരേഷ്, എം.എം. പ്രകാശൻ, പി.എൻ. പെരുമാൾ , ഷൺമുഖൻ തെച്ചിയിൽ , ഷാജൻ വെള്ളറ, സി. ശങ്കരനുണ്ണി, പ്രകാശൻ പൊനൂസ് ജോയ് തോമാസ് , സി.കെ. ഡേവിസ്, അഷറഫ് കൊളാടി ,സുബാഷ് കരുമത്തിൽ , രാമകൃഷ്ണൻ എന്നിവർ  നേതൃത്വം നൽകി.

ചാവക്കാട്: കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.വി . യൂസഫലി അധ്യക്ഷത വഹിച്ചു. ഡി.സി.സി. മുൻ ജനറൽ സെക്രട്ടറി പി. യതിന്ദ്രദാസ് അനുസ്മരണ  സദസ്സ്   ഉദ്ഘാടനം ചെയ്തു.  യു.ഡി.എഫ് കൺവീനർ കെ.വി.ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ ടി.എച്ച്. റഹീം, കെ.വി. ലാജുദ്ധീൻ, കെ.എസ് . സന്ദീപ്,സി.കെ. ബാലകൃഷ്ണൻ, ഷുക്കൂർ കോനാത്ത്, കെ.എച്ച്.ജബ്ബാർ  ഷക്കീർ മണത്തല, കെ.വി.ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: പൂക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. എം.എഫ് ജോയ് ഉദ്ഘാടനം ചെയ്തു.ആന്റോ തോമസ് അദ്ധ്യക്ഷവഹിച്ചു. എൻ.എച്ച്. ഷാനിർ, തോംസൺ ചൊവ്വല്ലൂർ, പി.സത്താർ,എം. കെ. രാജൻ, ഡേവിഡ് ചീരൻ , വിൽസൺ വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.

ഒരുമനയൂർ: കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  രാജീവ് ഗാന്ധി അനുസ്മരണവും  പുഷ്പാർച്ചനയും സംഘടിപ്പിച്ചു.  മുതിർന്ന കോൺഗ്രസ് നേതാവ് ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്  കെ.ജെ ചാക്കോ അധ്യക്ഷത വഹിച്ചു   യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഫാദിൻ രാജ് ഹുസൈൻ, ഹംസ കാട്ടത്തറ, വി.പി അലി, അൻവർ, വി. ടി. ആർ.റഷീദ്, പി.പി നൗഷാദ്, ഫസലുദ്ധീൻ, ഹിഷാം കപ്പൽ, അശ്വിൻ ചാക്കോ എന്നിവർ നേതൃത്വം  നൽകി.

ഗുരുവായൂർ: കോൺഗ്രസ് ഗുരുവായൂർ മണ്ഡലം വാർഡ് 27, 29കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.  തിരുവെങ്കിടം സെന്ററിൽ ചേർന്ന അനുസ്മരണ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ ഉൽഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് വി.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ച് തീവ്രവാദ വിരുദ്ധപ്രതിജ്ഞയുമെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.കെ.സുജിത്ത്, ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് കെ.പി എ. റഷീദ്,സംസ്ക്കാര സാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് ശശി വാറണാട്ട്, ബ്ലോക്ക് ഭാരവാഹികളായ ബാലൻ വാറണാട്ട്,  സ്റ്റീഫൻ ജോസ് , ശിവൻ പാലിയത്ത്, വിജയകുമാർ അകമ്പടി ,  29-ാംവാർഡ് പ്രസിഡണ്ട് ജോയ് തോമസ് ,  നേതാക്കളായ ടി.ഡി സത്യൻ, ഷൺമുഖൻ തെച്ചിയിൽ , ഭാസ്ക്കരൻ തമ്പി ,ജോസഫ് പുത്തൂർ,സൈമൺ തിരുവെങ്കിടം, വി. ഹരി എന്നിവർ സംസാരിച്ചു.

വടക്കേക്കാട്: കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. വടക്കേക്കാട് മുക്കിലപീടിക സെന്ററിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഫസലുൽഅലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അജയ് കുമാർ വൈലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ ഹസ്സൻ തെക്കേപാട്ടയിൽ അനുസ്മരണ പ്രഭാഷണം നടത്തി. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അഷറഫ് തറയിൽ, ശ്രീധരൻ മാക്കാലിക്കൽ, തെക്കുമുറി കുഞ്ഞു മുഹമ്മദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ, കുഞ്ഞുമൊയ്തു പറയങ്ങാട്ടിൽ, അലി കൊട്ടിലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

പുന്നയൂർക്കുളം: കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് മന്ദലാംകുന്ന് യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മന്ദലാംകുന്ന് സെന്ററിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മന്ദലാംകുന്ന് യൂണിറ്റ് പ്രസിഡന്റ് സജാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. കെ. ഹസ്സൻ, വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സൈദലവി.പി.എം, അക്ബർ അകലാട്, മഹ്ഷൂക്, നിബ്രസ്, ഷാഹ്‌സാദ്, റാഹിബ്, കൃഷ്ണൻ, അലി വടകവയിൽ, നവാസ് കെ. എച്ച്, നൂറു മുഹമ്മദ്, കൈഫ് കാദർ, സനഫീർ ചെറുനാമ്പി, ജാസിം, അമിത്, ഷാനവാസ്, അബിസ് എന്നിവർ സംസാരിച്ചു. കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ്‌ ഷഹബാസ് സ്വാഗതവും കോൺഗ്രസ് ഒന്നാം വാർഡ് പ്രസിഡന്റ് കെ. കെ. അക്ബർ നന്ദിയും പറഞ്ഞു.

പാവറട്ടി: കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡി.സി.സി സെക്രട്ടറി സിജു പാവറട്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എഐസിസി അംഗം അനിൽ അക്കര അധ്യക്ഷത വഹിച്ചു. ബ്ലോക്ക്  കോൺഗ്രസ് പ്രസിഡൻറ്  സി.ജെ സ്റ്റാൻലി, മുൻ മണ്ഡലം പ്രസിഡൻ്റുമാരായ ആൻ്റോ ലിജോ, ഒ.ജെ ഷാജൻ മാസ്റ്റർ,സലാം വെൻമേനാട് ,എം.ടി. ഉമ്മർ സലിം, പഞ്ചായത്ത് മെമ്പർമാരായ ജറോം ബാബു, ടി.കെ. സുബ്രമണ്യൻ, ജോസഫ് ബെന്നി, സുനിത രാജു, സൊസൈറ്റി പ്രസിഡൻ്റുമാരായ സിന്ധു അനിൽകുമാർ, എ.എൽ.ആൻ്റണി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബെർട്ടിൻ ചെറുവത്തൂർ, മജീദ് പടുവിങ്കൽ, മഹിള കോൺഗ്രസ് നേതാക്കളായ മീര ജോസ്, ധന്യ സിബിൽ, ദളിത് കോൺഗ്രസ് ജില്ല സെക്രട്ടറി പി.വി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.

പാവറട്ടി: കോൺഗ്രസ് പാവറട്ടി ബ്ലോക്ക്  കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിഅനുസ്മരണവും  ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.  കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്  സി.ജെ സ്റ്റാൻലി  അധ്യക്ഷത വഹിച്ചു.    ഡി.സി.സി. സെക്രട്ടറി പി.കെ. രാജൻ,  മുൻ ബ്ലോക്ക് പ്രസിഡൻ്റ് എ.ടി. സ്റ്റീഫൻ മാസ്റ്റർ, തൈക്കാട് മണ്ഡലം പ്രസിഡൻ്റ് ബി.വി. ജോയ്, കോൺഗ്രസ് നേതാക്കളായ എം.എ. ഷംസുദീൻ, ആൻ്റോ ലിജോ, സലാം വെൻമ്പേനാട്, ബാലചന്ദ്രൻ പൂലോത്ത്, എ.ഡി.സാജു, അപ്പു ആളൂർ, എ.പി ബാബു, എൻ. കെ. സുലൈമാൻ, പി.വി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് മുൻ പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. വി. ബദറുദ്ദീൻ, അകമ്പടി വിജയകുമാർ, ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ. കെ. ആർ. മണികണ്ഠൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. എസ്. സൂരജ്, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ബേബി ഫ്രാൻസിസ്,ബ്ലോക്ക് ഭാരവാഹികളായ ആർ. കെ  നൗഷാദ്, സക്കിർ കരിക്കയിൽ, റെയ്മണ്ട് ചക്രമാക്കിൽ, പി ലോഹിതാക്ഷൻ, വി.എസ് നവനീത്, പ്രതീഷ് ഒടാട്ട്, ജമാൽ താമരത്ത്,എ. കെ. ബാബു,ശിവൻ പാലിയത്ത് , പി. എ.നാസർ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 34-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. വാർഡ് കൗൺസിലർ ജീഷ്മ സുജിത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് സലിം പനങ്ങാവിൽ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റാബിയ ജലീൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ബഷീർ പൂക്കോട്, സേവാദൾ ജില്ല സെക്രട്ടറി സി. എം. അഷ്റഫ്,  മൻസൂർ.ഒ. എം, ഷെമീർ പണ്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Oplus_131072

കടപ്പുറം: കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം  പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എ.നാസർ, സി. എസ്.രമണൻ, പി.കെ. നിഹാദ്, ബൈജു തെക്കൻ, മൂക്കൻ കാഞ്ചന, മിസിരിയ മുസ്താഖ് അലി,  അബൂബക്കർ വലപ്പാട്, പി. വി. സലീം, ദിനേശ് അഞ്ചങ്ങാടി, അബ്ദുൽ അസീസ് ചാലിൽ, റഫീക് അറക്കൽ, കൊച്ചനിക്ക, മുഹമ്മദുണ്ണി, എ. കെ. ഹമീദ്, വേണു തൊട്ടാപ്പ്, അർഷാദ്, നൗഷാദ്, മുഹമ്മദ്  എന്നിവർ  സംസാരിച്ചു.

ചാവക്കാട്: കോൺഗ്രസ് ചാവക്കാട് നഗരസഭ മമ്മിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്  പി.വി. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു.  എട്ടാം വാർഡ് കൗൺസിലർ  ബേബി ഫ്രാൻസിസ് അധ്യക്ഷ വഹിച്ചു.   ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി പി. ലോഹിതാഷൻ, ചാവക്കാട് മണ്ഡലം സെക്രട്ടറി ജയ്സൺ ജോർജ്, ബൂത്ത് പ്രസിഡണ്ട് വർഗീസ് പനക്കൽ, മമ്മിയൂർ കോൺഗ്രസ് പ്രവർത്തകരായ പി.സി. ജോസ്, കെ. പി.ശ്രീകുമാർ, കെ.കെ. വേണു, തോമസ് എലവത്തിങ്കൽ, ജോസഫ് വടക്കൂട്ട്, എം. പ്രസാദ്, തോമസ് പനക്കൽ എന്നിവർ പങ്കെടുത്തു.

ചാവക്കാട്: തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധിയുടെ 34 -മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുത്തൻകടപ്പുറം സെന്ററിൽ നടന്ന അനുസ്മരണ യോഗം മൈനോരിറ്റി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ?എച്ച്. ഷാഹുൽ ഹമീദ് ഉത്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ എച്ച്. എം. നൗഫൽ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ എ. എം. അസ്മത് അലി, കോൺഗ്രസ്സ് നേതാക്കൻമാരായ പ്രദീപ്‌ ആലിപ്പരി, കെ.എം. ശിഹാബ്, പി.എം. നാസർ,ആലുങ്ങൽ ദേവൻ, രാമി സുലൈമാൻ,മർസൂക്, മൊയ്‌ദ്ധീൻഷാ ആലുങ്ങൽ, മുഹ്സിൻ ചിന്ന ക്കൽ, ഷമീം ഉമ്മർ,കബീർ, ലാസിം, അസീസ് മാടമ്പി, സുഹാസ് ആലുങ്ങൽ,സൈനുദ്ധീൻ, സക്കറിയ, സുഹാസ് ഷംസുദീൻ, കെ.എം. നൗഷാദ്, എം. പി.ശിഹാദ് , നജീബ് ചേമ്പൻ എന്നിവർ നേതൃത്വം നൽകി.

ഒരുമനയൂർ: കോൺഗ്രസ് ഒരുമനയൂർ അഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. ചടങ്ങിന് മണ്ഡലം പ്രസിഡന്റ്‌ കെ.ജെ. ചാക്കോ, ജോൺസൺ എടുക്കളത്തൂർ, ജോബി ആളൂർ, ജീവൻ ജോസഫ്, വേണു, അഭിഷേക് മുഹമ്മദ്‌ സിനാൻ, കെവിൻ ജോഷി എന്നിവർ നേതൃത്വം നൽകി.

ചാവക്കാട്: ചാവക്കാട് നഗരസഭ കോൺഗ്രസ് ഒമ്പതാം വാർഡും 117-ാം ബൂത്തും സംയുക്തമായി രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. കോൺഗ്രസ്സ് സേവാ ദൾ ജല്ലാസെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.വി. സത്താർ, സീനിയർ നേതാവ് എം.എൽ.ജോസഫ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. 9-ാ o വാർഡ് സെക്രട്ടറി സോമൻ നേതൃത്വം നൽകി. വാർഡ് പ്രസിഡണ്ട് മനോഹരൻ സ്വാഗതവും കൊണ്ടരാംവളപ്പിൽ സജീഷ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments