Wednesday, May 21, 2025

കാവീട് സെൻ്റ് ജോസഫ് ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു

ഗുരുവായൂർ: കാവീട് സെൻ്റ് ജോസഫ് ഇടവകയുടെ ഇടവക ദിനം ആഘോഷിച്ചു. ഇടവകയിലെ യൂണിറ്റുകളും ഭക്തസംഘടനകളും സംയുക്തമായി വിവിധ പരിപാടികളോടെയായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.ഫാദർ ജോസഫ് ചൂണ്ടൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി  ഫാദർ ഫ്രാൻസിസ് നിലങ്കാവിൽ സ്വാഗതം പറഞ്ഞു. ഇടവക കൈക്കാരൻ നിധിൻ ചാർളി നന്ദി പറഞ്ഞു. യൂണിറ്റുകളുടെയും കേന്ദ്ര സമതിയുടെയും റിപ്പോട്ട് സെക്രട്ടറി എം.ജെ ജോസും ഭക്ത സംഘടന ഏകോപന സമതി റിപ്പോർട്ട് ആൽബർട്ട് ബോസും അവതരിപ്പിച്ചു. കൈക്കാരന്മാരായ സണ്ണി ചീരൻ, റാഫേൽ സി.ജി കേന്ദ്ര സമതി കൺവീനർ എം.ആർ ആൻ്റണി, ഭക്തസംഘടന ഏകോപന സമതി പ്രസിഡണ്ട് ജോൺസൻ ചൊവ്വല്ലൂർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments