ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കായി ഹോമിയോ മെഡിക്കൽ പരിശോധന, സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേരകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം ഷെഫീർ, ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.എസ് മനോജ്, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അജിത്ത് കുമാർ, പ്രതീക്ഷ നേതാവ് കെ.പി ഉദയൻ. കൗൺസിലർ കെ.വി അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.
