ചാവക്കാട്: തിരുവത്ര ചീനിച്ചുവട് ബീച്ചും പുത്തൻ കടപ്പുറം ബീച്ചും നവീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തീരദേശ മേഖല കമ്മിറ്റി ഭാരവാഹികൾ ചാവക്കാട് നഗരസഭ സെക്രട്ടറി ആകാശിന് നിവേദനം നൽകി. ദിനംപ്രതി ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനോ സൗകര്യമില്ല. ബീച്ച് സന്ദർശകർക്കും ജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നവീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം. എസ്.ഡി.പി.ഐ തിരുവത്ര ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് നിവേദനം കൈമാറി. മുനിസിപ്പൽ കൗൺസിൽ അംഗങ്ങളായ ടി.എ ഹംസ, അലി നൈനാർ, ടി.എ അൻസിഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.