വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ രാഗേഷി (38) നേയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ സജിത(38) കൊലപ്പെടുത്താൻ ശ്രമിക്കുകയും മോങ്ങാടി വീട്ടിൽ രജിഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. വാടനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു, സബ് ഇൻസ്പെക്ടർമാരായ തോമസ്, റാഫി, സീനിയർ സി.പി.ഒ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.