ചാവക്കാട്: കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി ചാവക്കാട് നഗരസഭ പരിധിയിൽ മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും ജീവനും മറ്റു സ്വത്തിനും ഭീഷണിയാകും വിധത്തിൽ സ്വകാര്യ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖിരങ്ങളും ഉടമസ്ഥർ നീക്കം ചെയ്യണമെന്ന് നഗരസഭയുടെ മുന്നിയിപ്പ്. മരങ്ങൾ മുറിച്ചു നീക്കാതെ മനുഷ്യർക്കോ മൃഗങ്ങൾക്കോ, മറ്റു സ്വത്തുക്കൾക്കോ ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചാൽ ദേശീയ ദുരന്ത നിവാരണ നിയമം (2005) 30 (2)(V) പ്രകാരം ബന്ധപ്പെട്ട മരത്തിൻ്റെ ഉടമസ്ഥർ ഉത്തരവാദിയായിരിക്കുമെന്ന് നഗരസഭ സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു.
