Tuesday, July 1, 2025

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ സമ്മേളനം സമാപിച്ചു

 എരുമപ്പെട്ടി: തൃശൂർ ജില്ലാ ബിൽഡിംഗ് ആൻ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ സമ്മേളനം സമാപിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് കോനിക്കര പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ.എസ് അരവിന്ദാക്ഷൻ അധ്യക്ഷനായി. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡൻ്റ് കെ.എം അഷറഫ് സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി ബാഹുലേയൻ മാസ്റ്റർ, സി.ഡബ്ലിയു.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി ഷീല അലക്സ്, യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി ഇ.സി ബിജു, വൈസ് പ്രസിഡന്റ് സി.ജെ ജോയ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.ബസന്ത്ലാൽ, പി.എസ് പ്രസാദ്, കെ.എം രാമചന്ദ്രൻ, ഷീബ ചന്ദ്രൻ, ഹൈമാവതി അരവിന്ദാക്ഷൻ, സി.കെ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. 

പുതിയ ഭാരവാഹികൾ: പ്രസിഡന്റ് : കെ.എസ് അരവിന്ദാക്ഷൻ, സെക്രട്ടറി : കെ.എ രാമചന്ദ്രൻ, ട്രഷറർ : പി.എസ് പ്രസാദ്, വൈസ് പ്രസിഡന്റ് : എ.ടി വർഗീസ്, കെ.ടി ഫ്രാൻസിസ് , ഷീബ ചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി: സി.കെ മണികണ്ഠൻ, സി പ്രദീപൻ, ഹൈമാവതി  അരവിന്ദാക്ഷൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments