Saturday, May 17, 2025

എങ്ങണ്ടിയൂരിൽ മാസങ്ങൾക്ക് മുമ്പ് പുനരുദ്ധാരണം നടത്തിയ കിണറിന് ചുറ്റും പൊന്തക്കാടുയരുന്നു; പ്രതിഷേധവുമായി കോൺഗ്രസ് 

ഏങ്ങണ്ടിയൂർ: മാസങ്ങൾക്കു മുമ്പ് വൻ തുക ചിലവഴിച്ച് പുനരുദ്ധാരണം നടത്തിയ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പത്താം വാർഡ് തിരുനാരായണ സ്കൂളിന് സമീപമുള്ള കിണറിന് ചുറ്റും പൊന്തക്കാടുയരുന്നു. ഈ കിണർ ജനങ്ങളുടെ ആവശ്യങ്ങൾക്കായി തുറന്ന് നൽകണമെന്ന് ഗ്രാമസഭകളിൽ നിരന്തരം ആവശ്യമുയർന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ 10, 11 വാർഡുകളിലെ ജനങ്ങളുടെ കുടിവെള്ള പരിഹാരം കാണാനും വാർഡ് മെമ്പർക്കോ പഞ്ചായത്ത് അധികൃതർക്കോ കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് 11-ാം വാർഡ് കമ്മിറ്റി ആരോപിച്ചു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ സ്ഥിതി ചെയ്യുന്ന കിണർ 10, 11 വാർഡുകളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വിട്ടു നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. വാർഡ് പ്രസിഡണ്ട് രജിത രതീഷ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രതീഷ് ഇരട്ടപ്പുഴ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രലോഭ് തുഷാര എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments